Latest Updates

ബദ്ധകോണാസനം അല്ലെങ്കില്‍ പതംഗാസനം (butterfly position)ശീലിക്കാം. ധ്യാനത്തിന് സ്വീകരിക്കാവുന്ന ആസ്ഥാനങ്ങളില്‍ പ്രധാനമാണിത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനപ്പെടുന്ന ആസ്ഥാനം കൂടിയാണിത്.    

ചെയ്യേണ്ട വിധം 

തറയിലിരുന്ന് കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തി വയ്ക്കുക  കാല്‍ മുട്ടുകള്‍ വളച്ച് തറയോട് ചേര്‍ത്തു മടക്കി കൊണ്ടുവരിക  കാല്‍പ്പാദങ്ങള്‍ തൊഴുന്ന രീതിയില്‍ വരണം ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും ഗുദത്തിനും  മധ്യേയുള്ള ഭാഗത്തേക്ക് അടുപ്പിക്കുക പലപ്രാവശ്യം ശ്രമിച്ചാല്‍ മാത്രമേ കാലിന്റെ ഉപ്പൂറ്റി ഇങ്ങനെ ചേര്‍ത്തുവയ്ക്കാന്‍ കഴിയുകയുള്ളൂ  കൈവിരലുകള്‍ ക1ണ്ട് കാല്‍ വിരലുകള്‍  ചേര്‍ത്ത്പിടിച്ച് നട്ടെല്ലുനിവര്‍ത്തി മുന്നിലേക്ക് നോക്കിയിരിക്കുക ഈ ആസനത്തില്‍ പ്രാണായാമം ധ്യാനം എന്നിവ ചെയ്യാന്‍ കഴിയും  

പതംഗസാസനത്തിന്റെ  നേട്ടങ്ങള്‍   

മൂത്രാശയസംബന്ധമായ ആരോഗ്യ പ്രശ്‌നത്തിന് വളരെ ഉത്തമമാണ്  പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്  വൃഷണവീക്കം എന്ന ആരോഗ്യ പ്രശ്‌നത്തിനും പരിഹാരമായി നിര്‍ദേശിക്കുന്നു  സ്ത്രീകളിലെ ആര്‍ത്തവ ക്രമക്കേട് പരിഹരിക്കാനും ഈ ആസനം ഉപകരിക്കും  

Get Newsletter

Advertisement

PREVIOUS Choice